തിരുവനന്തപുരം നന്തന്‍കോട് കേഡല്‍ ജിന്‍സണ്‍ രാജയെന്ന യുവാവ് അച്ഛനേയും അമ്മയേയും സഹോദരിയേയും ഉള്‍പ്പെടെ നാല് പേരെയാണ് ഒറ്റരാത്രി കൊണ്ട് കൊന്ന് കത്തിച്ച് ചാരമാക്കിക്കളഞ്ഞത്. നന്തന്‍കോട് കൊലപാതകവുമായി ബന്ധപ്പെട്ടാണ് ചാത്തന്‍സേവ അടക്കമുള്ള കാര്യങ്ങള്‍ കേരളം കേള്‍ക്കുന്നതും ചര്‍ച്ച ചെയ്യുന്നതും. കൊട്ടിയത്തെ പതിനാല് വയസ്സുകാരന്‍ ജിത്തുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും ഇത്തരം ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. ജയയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവരില്‍ നിന്നും പോലീസിന് ലഭിച്ചിരിക്കുന്നു.ജിത്തു ജോബ് കൊല്ലപ്പെട്ടത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. ഇന്നേക്ക് കൃത്യം ഒരാഴ്ച മുന്‍പ്. ഇത്രയും ദിവസത്തിനകം പ്രതിയെ പിടികൂടാന്‍ സാധിച്ചു എന്നതിനപ്പുറം എന്തിനാണ് ജിത്തുവിനെ അമ്മ ജയ കൊലപ്പെടുത്തിയത് എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ പോലീസിന് ഇനിയും സാധിച്ചിട്ടില്ല.ജയ കഴിഞ്ഞ ഒരു വര്‍ഷമായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായുള്ള മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് ജോബും ടീനുവും. മാത്രമല്ല ജിത്തുവും അമ്മയും തമ്മില്‍ ഇടയ്ക്കിടെ വഴക്ക് കൂടാറുണ്ടെന്നും ജോബും മകളും മൊഴി നല്‍കിയിട്ടുണ്ട്. ചിലപ്പൊഴൊക്കെ ജയമോള്‍ തന്നെയും ഉപദ്രവിച്ചിട്ടുണ്ട് എന്നും ജോബ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Jithu's father and daughter questioned by Police